തെരുവുനായ കുറുകെച്ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു
Friday, March 14, 2025 1:49 AM IST
അടൂർ: തെരുവുനായ കുറുകെച്ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം ആയുർവേദ മെഡിക്കൽ കോളജ് റിട്ട. ജീവനക്കാരൻ കടമ്പനാട് തുവയൂർ തെക്ക് കന്നാട്ടു കുന്ന് രാധാലയത്തിൽ എസ്.ആർ. അജിയാണ് (56) മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12.45ന് കടമ്പനാട് - മണ്ണടി റോഡിൽ വേമ്പനാട്ടയ്യത്ത് ഇംഗ്ഷനു സമീപം വച്ചായിരുന്നു അപകടം.
നായ കുറുകെച്ചാടിയതോടെ അജി ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിലും ഇടിച്ചു. കടമ്പനാട് ഭാഗത്തു നിന്നും മണ്ണടി ഭാഗത്തേക്ക് വരികയായിരുന്നു.
അപകടത്തിൽ ഗുരുതര പരിക്കേറ്റ എസ്.ആർ. അജിയെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ബി. രജനി(ഡിഡിഇ ഓഫീസ് തിരുവല്ല സീനിയർ സൂപ്രണ്ട്). മകൾ: അഡ്വ. കൃഷ്ണപ്രിയ(വഞ്ചിയൂർ കോടതി).