കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു
Friday, March 14, 2025 1:49 AM IST
ഊട്ടി: ഊട്ടിയിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. തുമ്മനട്ടി പാലക്കൊല സ്വദേശി ഗോപാലിന്റെ ഭാര്യ അഞ്ജലി (50) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ തേയിലത്തോട്ടത്തിൽ പോയ സ്ത്രീയെ നാട്ടുകാർ രാത്രിവരെ തെരഞ്ഞെങ്കിലും കണ്ടെത്തിയില്ല.
കാണാതായ സ്ത്രീയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ ഇതര സംസ്ഥാന തൊഴിലാളികൾ തേയിലത്തോട്ടത്തിൽ കണ്ടെത്തുകയായിരുന്നു. ശരീര ഭാഗങ്ങൾ ഭക്ഷിച്ചനിലയിലാണ്. കടുവയുടെ ആക്രമണത്തിലാണ് സ്ത്രീ കൊല്ലപ്പെട്ടതെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.