മദ്യനിർമാണശാലയ്ക്ക് എതിരേ ജനകീയ സമിതി
Friday, March 14, 2025 1:49 AM IST
തിരുവനന്തപുരം: എലപ്പുള്ളിയിലെ നിർദിഷ്ട മദ്യ നിർമാണശാലക്കെതിരേ മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കബാവ മുഖ്യ രക്ഷാധികാരിയായി "എലപ്പുള്ളി പോരാട്ട ജനകീയ സമിതി' രൂപീകരിച്ചു.
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാനതപസ്വി , കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് , ആക്ടസ് പ്രസിഡന്റ് ഡോ. ഉമ്മൻ ജോർജ്, പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കൽ, സുൽത്താൻപേട്ട് രൂപതാധ്യക്ഷൻ ഡോ. അന്തോണിസാമി പീറ്റർ , സർവോദയ മണ്ഡലം പ്രസിഡന്റ് ടി. ബാലകൃഷ്ണൻ, മൺസൂർ അലി ഹസാനി എന്നിവർ രക്ഷാധികാരികളാണ്.
ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യനാണ് കോ-ഓർഡിനേറ്റർ. എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബുവാണ് സമിതിയുടെ അധ്യക്ഷ. കർഷകശ്രീ ജേതാവ് പി. ഭുവനേശ്വരി, ഡോ. ശുദ്ധോദനൻ എന്നിവർ ഉപാധ്യക്ഷരാണ്. എസ്.സുനിൽകുമാർ, സന്തോഷ് പള്ളത്തേരി, വി. ശിവൻ, കെ. സുബാഷ് എന്നിവർ കൺവീനർമാരാണ്.