എന്‍സിപി സംസ്ഥാന പ്രസിഡന്റായി തോമസ് കെ. തോമസ് ചുമതലയേറ്റു
Friday, March 14, 2025 12:04 AM IST
കൊച്ചി: എന്‍സിപിയില്‍നിന്ന് എന്തു കൊണ്ടുപോകാമെന്നല്ല എന്‍സിപിക്ക് എന്തു കൊടുക്കാമെന്നാണ് ഓരോരുത്തരും ചിന്തിക്കേണ്ടതെന്ന് തോമസ് കെ. തോമസ് എംഎല്‍എ. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റായി ചുമതയയേറ്റശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
പാര്‍ട്ടിയില്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ല. എല്ലാം പരിഹരിച്ച് മുന്നോട്ടുപോകും. എല്ലാ നേതാക്കളെയും കേൾക്കുമെന്നും ഒറ്റയ്ക്കു തീരുമാനമെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അധികാരം കൈമാറുന്നതിനടക്കം മുന്‍ പ്രസിഡന്റ് പി.സി. ചാക്കോ എത്താതിരുന്നത് ശ്രദ്ധേയമായി. ചടങ്ങിനിടെ വളരെ വേഗത്തിലെത്തി പി.സി. ചാക്കോ മടങ്ങുകയായിരുന്നു.
പി.സി. ചാക്കോയുമായി തനിക്കു പ്രശ്നങ്ങളില്ലെന്ന് തോമസ് കെ. തോമസ് പറഞ്ഞു. അദ്ദേഹം ഞങ്ങളുടെ ദേശീയ നേതാവാണ്. ചടങ്ങിലെ അസാന്നിധ്യത്തെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കണം. താന്‍ നേതൃത്വത്തിലേക്കു വരണമെന്ന് 14 ജില്ലാ പ്രസിഡന്റുമാരും ഐകകണ്ഠ്യേനയാണു ദേശീയ നേതൃത്വത്തെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.