കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികയ്ക്കു പരിക്ക്
Friday, March 14, 2025 1:49 AM IST
തലശേരി: കാട്ടുപന്നി ആക്രമിച്ചതിനെത്തുടർന്ന് സ്കൂട്ടർ യാത്രികയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടത്തിലന്പലം സ്വദേശിനി എം. വിജിലയെയാണ് (38) പരിക്കുകളോടെ തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ രാവിലെ ഇടത്തിലന്പലം ഭാഗത്തുനിന്നു കൊളശേരി ഭാഗത്തേക്കു പോകുകയായിരുന്ന വിജിലയെ മൈത്രി ബസ് സ്റ്റോപ്പിനു സമീപം വച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. റോഡിലേക്ക് ഓടിക്കയറിയ കാട്ടുപന്നി സ്കൂട്ടർ കുത്തിവീഴ്ത്തുകയായിരുന്നു.
സമീപത്തുണ്ടായ നാട്ടുകാരും വാഹനയാത്രികരും ശബ്ദമുണ്ടാക്കി പന്നിയെ ഓടിച്ച ശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. കൈകാലുകൾക്കാണു പരിക്ക്. പ്രദേശത്ത് ഭീതി പരത്തിയ കാട്ടുപന്നിയെ കണ്ടെ ത്തി വെടിവച്ചു കൊല്ലാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്.