ദേശീയ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പിന് ഇന്നു തുടക്കം
Friday, March 14, 2025 1:49 AM IST
കൊച്ചി: ഖേലോ ഇന്ത്യ ഗെയിംസിന്റെ ഭാഗമായുള്ള ദേശീയ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പ് ഇന്നുമുതല്‍ 18 വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും.
28 സംസ്ഥാനങ്ങളില്‍നിന്നായി 400 കായികതാരങ്ങള്‍ പങ്കെടുക്കും. 50 പേരാണ് കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നത്. മൂന്നു വിഭാഗങ്ങളിലാണു മത്സരം.