ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് എൻജി. വിദ്യാർഥി മരിച്ചു
Friday, March 14, 2025 12:04 AM IST
അങ്കമാലി: കറുകുറ്റിയിൽ സ്കൂട്ടറിലിടിച്ചു നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു. സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്കേറ്റു. തൃശൂർ മുരിയാട് മഠത്തിൽ വീട്ടിൽ രമേശിന്റെ മകൻ സിദ്ധാർഥ് (19) ആണു മരിച്ചത്.
കറുകുറ്റി മൂന്നാംപറന്പ് പള്ളിക്കു സമീപം ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു അപകടം. മൂക്കന്നൂർ ഫിസാറ്റ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗം രണ്ടാംവർഷ വിദ്യാർഥിയായിരുന്നു സിദ്ധാർഥ്. തലയ്ക്ക് സാരമായ പരിക്കേറ്റ സിദ്ധാർഥ് തത്ക്ഷണം മരിച്ചു. സ്കൂട്ടർ യാത്രികയെ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.