തേവര സേക്രഡ് ഹാര്‍ട്ട് കോളജിന് അവാർഡ്
Friday, March 14, 2025 12:04 AM IST
ഇരിങ്ങാലക്കുട: കായികരംഗത്തെ വളര്‍ച്ചയ്ക്കും നേട്ടങ്ങള്‍ക്കും പ്രോത്സാഹനം നല്കുന്ന കലാലയങ്ങള്‍ക്കു നല്‍കിവരുന്ന ഫാ. ജോയ് പീണിക്കപ്പറമ്പില്‍ ബെസ്റ്റ് സ്പോര്‍ട്സ് പ്രമോട്ടിംഗ് നാഷണല്‍ അവാര്‍ഡിനു തേവര സേക്രഡ് ഹാര്‍ട്ട് കോളജ് അര്‍ഹമായി.
കായികരംഗത്തെ പ്രോത്സാഹനവും സംസ്ഥാന - ദേശീയതലങ്ങളിലുള്ള വിജയങ്ങളും വിദ്യാര്‍ഥികളില്‍ കായികക്ഷമതാ അവബോധം സൃഷ്ടിക്കുന്നതിനു ചെയ്യുന്ന പരിശ്രമങ്ങളും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.