നമോ ആശുപത്രിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു
Friday, March 14, 2025 1:49 AM IST
കൊച്ചി: കേന്ദ്രഭരണ പ്രദേശവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രവുമായ ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലിയിലെ സില്‍വാസയില്‍ 460 കോടി രൂപ ചെലവില്‍ മെറില്‍ ഗ്രൂപ്പ് നിര്‍മിക്കുന്ന 450 കിടക്കകളുള്ള നമോ ആശുപത്രിയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
ഇതിനോടനുബന്ധിച്ച് 2,500 കോടിയിലധികം രൂപയുടെ ജനക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
ചടങ്ങില്‍ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ നിര്‍മിതബുദ്ധി പവര്‍ റോബോട്ടിക് സംവിധാനമായ മിസോയുടെ പ്രവര്‍ത്തനം ഹോസ്പിറ്റലിന്റെ സിഇഒ വിവേക് ഷാ പ്രധാനമന്ത്രിക്കു മുമ്പില്‍ അവതരിപ്പിച്ചു.