വ്യാജ ബാങ്ക് രേഖ ചമയ്ക്കൽ: നടപടികള്‍ മാറ്റിവയ്ക്കണമെന്ന് ഹൈക്കോടതി
Friday, March 14, 2025 1:49 AM IST
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ ബാങ്ക് രേഖകള്‍ ചമച്ചെന്ന കേസില്‍ കുറ്റം ചുമത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ മാറ്റിവയ്ക്കണമെന്നു ഹൈക്കോടതി ഉത്തരവ്.
കുറ്റപത്രത്തില്‍ പറയുന്ന ഇഞ്ചോടി കമ്മീഷന് റിപ്പോര്‍ട്ട് നല്‍കാത്തതടക്കം ചോദ്യംചെയ്ത് കേസിൽ പ്രതിയായ ഫാ. പോള്‍ തേലക്കാട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കാക്കനാട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് ജസ്റ്റീസ് വി.ജി. അരുണ്‍ നിര്‍ദേശം നല്‍കിയത്.
സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി ഹര്‍ജി ഏപ്രില്‍ മൂന്നിനു പരിഗണിക്കാന്‍ മാറ്റി.