സാഹിത്യ അക്കാദമി അനുശോചിച്ചു
Friday, March 14, 2025 12:04 AM IST
തൃശൂർ: കെ.കെ. കൊച്ചിന്റെ വിയോഗത്തിൽ കേരള സാഹിത്യ അക്കാദമി അനുശോചനം രേഖപ്പെടുത്തി. ദളിതരുടെ ശബ്ദമായും വക്താവായും കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തില്‍ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു അദ്ദേഹം.
അദ്ദേഹം നല്കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്നും പ്രസിഡന്റ് കെ. സച്ചിദാനന്ദന്, സെക്രട്ടറി സി.പി. അബൂബക്കര്‍ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.