വോയ്സ് ഒൺലി പ്ലാനുകൾ: നിരക്ക് കുറയ്ക്കണമെന്ന് ട്രായ്
Sunday, January 26, 2025 1:16 AM IST
കൊല്ലം: സ്വകാര്യ മൊബൈൽ ഓപ്പറേറ്റർമാർ കഴിഞ്ഞ ദിവസം അവതരിപ്പിച്ച വോയ്സ് ഒൺലി പ്ലാനുകളുടെ നിരക്ക് കുറയ്ക്കണമെന്ന് ട്രായ് ആവശ്യപ്പെട്ടു.
ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവർക്കാണ് ടെലികോം അഥോറിറ്റി ഒഫ് ഇന്ത്യ നിരക്ക് താഴ്ത്താൻ നിർദേശം നൽകിയത്.
നിലവിൽ ഡേറ്റ കൂടി ഉൾപ്പെടുന്ന പ്ലാനുകൾ പരിഷ്കരിച്ചാണ് കമ്പനികൾ പുതിയ വോയ്സ് ഒൺലി പ്ലാനുകൾ അവതരിപ്പിച്ചത്.
ഡേറ്റ ഒഴിവാക്കിയപ്പോൾ അതിന് ആനുപാതികമായി നിരക്ക് കുറയ്ക്കുകയല്ല കമ്പനികൾ ചെയ്തതെന്ന് ട്രായ് വിലയിരുത്തുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപയോക്താക്കൾക്ക് താങ്ങാനാവും വിധം നിരക്ക് കുറയ്ക്കണമെന്ന് ട്രായ് മൊബൈൽ ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇതനുസരിച്ച് എയർടെൽ വീണ്ടും നിരക്കിൽ ഇളവ് വരുത്തിയതായി സൂചനയുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.