ഗാന്ധിവധം ഇന്നും തുടരുന്നുവെന്ന് രമേശ് ചെന്നിത്തല
Sunday, January 26, 2025 1:16 AM IST
കൊച്ചി: ഗാന്ധിയെ ഇല്ലാതാക്കാന്‍ ഹിന്ദു മഹാസഭ ആരംഭിച്ച പ്രവര്‍ത്തനം ഇന്നും ബിജെപി തുടരുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഗാന്ധിയന്‍ ചിന്തകളെ വെടിവച്ച് കൊല്ലുകയും ഗാന്ധിയന്‍ ആദര്‍ശങ്ങളെ തമസ്കരിക്കുകയും ആണ് ബിജെപി ചെയ്തുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി ഏഴാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധി ദര്ശന് വേദി സംസ്ഥാന ചെയര്മാന് ഡോ. എം.സി. ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഏറ്റവും മികച്ച ഗാന്ധി ഗ്രന്ഥത്തിനുള്ള ഗാന്ധി ഭാരത് അവാര്‍ഡ് എഴുത്തുകാരന് ഡോ. ടി.എസ്. ജോയിക്ക് രമേശ് ചെന്നിത്തല സമ്മാനിച്ചു.
ടി.ജെ. വിനോദ് എംഎല്‍എ, ജോസഫ് വാഴക്കന്, അഡ്വ. എസ്. അശോകന്, ജയ്സണ്‍ ജോസഫ്, കെ.ജി. ബാബുരാജ്, ഡോ. പി.വി. പുഷ്പജ, ഡോ. അജിതന് മേനോത്ത്, എം.എസ്. ഗണേശന് തുടങ്ങിയവര്‍ പ്രസംഗിച്ചു.