പൗരാവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടനാ ലംഘനം: ബിഷപ് ഗീവർഗീസ് മാർ അപ്രേം
Sunday, January 26, 2025 1:16 AM IST
കോട്ടയം: മതേതരത്വ രാജ്യത്ത് മതവിശ്വാസത്തിന്റെ പേരിൽ പൗരന്റെ അവകാശങ്ങൾ നിഷേധിക്കുന്നതിൽ ഭരണഘടനാ ലംഘനമാണെന്ന് ബിഷപ് ഗീവർഗീസ് മാർ അപ്രേം.
ദളിത് കത്തോലിക്ക മഹാജനസഭയുടെ സപ്തതി ആഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം കാർമൽ ഓഡിറ്റോറിയത്തിൽ കൂടിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കെസിബിസിഎസ് സി, എസ്ടി, ബിസി കമ്മീഷൻ ചെയർമാൻ ബിഷപ് ഗീവർഗീസ് മാർ അപ്രേം.
ഡിഡിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വിജയപുരം രൂപത സഹായ മെത്രാൻ ബിഷപ് ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ അനുഗ്രഹസന്ദേശം നൽകി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തി.
ഡിഡിഎംഎസ് സംസ്ഥാന ഡയറക്ടർ ഫാ.ജോസുകുട്ടി ഇടത്തിനകം, വിജയപുരം രൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. ജോസഫ് തറയിൽ, ഡിഡിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജസ്റ്റിൻ പി സ്റ്റീഫൻ, ഡി. എസ്. പ്രഭല ദാസ്, ത്രേസ്യാമ മത്തായി, ഡോ. വി.ടി. ടിജി തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിൽ മുൻ സംസ്ഥാന പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ എന്നിവരെ ആദരിച്ചു.