ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
Sunday, January 26, 2025 1:16 AM IST
കൊച്ചി: മൂന്നാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്. ‘തപോമയിയുടെ അച്ഛൻ’ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്.
ലക്ഷം രൂപയും ശില്പവും അടങ്ങുന്ന പുരസ്കാരം കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ ബാങ്കിന്റെ കോഴിക്കോട് റീജണൽ മേധാവിയും വൈസ് പ്രസിഡന്റുമായ ജോസ്മോൻ പി. ഡേവിഡ് സമ്മാനിച്ചു.