എൻ.എം. വിജയന്റെ ആത്മഹത്യ: കെപിസിസി സമിതി റിപ്പോർട്ട് സമർപ്പിച്ചു
Sunday, January 26, 2025 1:16 AM IST
തിരുവനന്തപുരം: വയനാട് ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ കെപിസിസി സമിതി പ്രസിഡന്റിന് റിപ്പോർട്ട് സമർപ്പിച്ചു.
വിജയന്റെ കുടുംബത്തിന്റെ പരാതി ന്യായമാണെന്നും ഇവർക്ക് സഹായവും സംരക്ഷണവും പാർട്ടി ഉറപ്പാക്കണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിലടക്കം നിലനിൽക്കുന്ന ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ശിപാർശയുണ്ട്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ സമിതിയിൽ സണ്ണി ജോസഫ് എംഎൽഎ, ടി.എൻ. പ്രതാപൻ, കെ. ജയന്ത് എന്നിവരാണുണ്ടായിരുന്നത്.