സ്വിഫ്റ്റ് ബസുകളിലെ ടിവിയിൽ വാണിജ്യപരസ്യങ്ങൾ സംപ്രേഷണം ചെയ്യും
Sunday, January 26, 2025 1:16 AM IST
ചാത്തന്നൂർ: കെഎസ്ആർടിസി ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ ബസുകളിൽ സ്ഥാപിച്ചിരുന്ന ടിവി കളിലൂടെ സംപ്രേഷണം ചെയ്യും.
കെഎസ്ആർടിസിയുടെ ബസുകളിൽ ടിവി ഇല്ലാത്തതിനാൽ കെ-സ്വിഫ്റ്റിന്റെ ബസുകളിലാണ് പരസ്യ സംപ്രേഷണം നടത്തുന്നത്. ഫെബ്രുവരി മുതൽ പരസ്യ സംപ്രേഷണം തുടങ്ങും.
തിരുവനന്തപുരം നഗരത്തിലോടുന്ന 113 ഇലക്ട്രിക് ബസുകൾ,151 ദീർഘദൂര ബസുകൾ , 88 ഡീലക്സ് ബസുകൾ, 10 പ്രീമിയം ബസുകൾ എന്നിവയിലൂടെയാണ് പരസ്യ സംപ്രേഷണം.
പരസ്യങ്ങൾക്ക് രണ്ട് തരം നിരക്കാണ്. ഇലക്ട്രിക് ബസുകളിൽ ഒരു മാസത്തേക്ക് 7000 രൂപ, ആറ് മാസത്തേക്ക് 35000, ഒരു വർഷത്തേക്ക് 75000. ദീർഘദൂര സർവീസുകളിൽ ഒരു മാസത്തേക്ക് 14,000 രൂപ, ആറ് മാസത്തേക്ക് 75000, ഒരു വർഷത്തേക്ക് ഒന്നര ലക്ഷം എന്നിങ്ങനെയാണ് 10ബസുകൾക്കുള്ള നിരക്കുകൾ.