കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടി: ജിസിഡിഎയ്ക്കെതിരേ വിജിലന്‍സ് അന്വേഷണം
Sunday, January 26, 2025 1:16 AM IST
കൊച്ചി: ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ടുള്ള നൃത്തപരിപാടിക്കുവേണ്ടി സംഘാടകരായ മൃദംഗവിഷന് കലൂര്‍ സ്റ്റേഡിയം വിട്ടു നല്‍കിയതിയതില്‍ ജിസിഡിഎ അഴിമതി നടത്തിയെന്ന പരാതിയില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം നടത്തും.
അന്വേഷണത്തിനായി വിജിലന്‍സ് ഡയറക്ടറാണ് അനുമതി നല്‍കിയത്. ജിസിഡിഎ ചെയര്മാന്, സെക്രട്ടറി എന്നിവര്‍ക്കെതിരേയാണ് അന്വേഷണം. കൊച്ചി സ്വദേശിയുടെ പരാതിയിലാണ് അന്വേഷണം.