കാന്തപുരത്തിനെതിരേ എം.വി. ഗോവിന്ദന്
Sunday, January 26, 2025 1:16 AM IST
കൊച്ചി: സ്ത്രീ-പുരുഷ സമത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ക്കെതിരേ വിമര്‍ശനം ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
“സ്ത്രീ-പുരുഷ സമത്വം വേണമെന്നു പറയുമ്പോള്‍ ചിലര്‍ പ്രകോപിതരാകുന്നു. ആരും പ്രകോപിതരായിട്ടു കാര്യമില്ല. തുല്യത സമ്മതിച്ചു കൊടുക്കാത്തവരെ എന്താണ് വിളിക്കേണ്ടതെന്നു ഞാന്‍ പറയുന്നില്ല. ഒരു വ്യക്തിയെയും ഒരു സമുദായത്തെയും ഉദ്ദേശിച്ചല്ല ഒരു സമൂഹത്തെ ഉദ്ദേശിച്ചാണ് ഇത് പറയുന്നത്’’ എം.വി. ഗോവിന്ദന് പറഞ്ഞു. സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു ഗോവിന്ദന്റെ വിമര്‍ശനം.