സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് കൊടിയേറി
Sunday, January 26, 2025 1:16 AM IST
കൊച്ചി: ജെയിന് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് കൊടിയേറി. കിന്‍ഫ്ര ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനില്‍ നടന്ന ചടങ്ങ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സമ്മേളനത്തില്‍ ഹൈബി ഈഡന് എംപി, ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, ജെയിന് യൂണിവേഴ്സിറ്റി ചാന്‍സലര്‍ ചെന്‍രാജ് റോയ്ചന്ദ്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. ജെ. ലത, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന് ശാലിനി മേടപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു. ഉമാതോമസ് എംഎല്‍എ വീഡിയോ സന്ദേശത്തിലൂടെ ആശംസ നേര്‍ന്നു. കാണികള്‍ക്ക് ദൃശ്യസമ്മാനം ഒരുക്കി കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളും വേദിയില്‍ അരങ്ങേറി.കേരള കലാമണ്ഡലത്തിന്റെ നേതൃത്വത്തിലായിരുന്നു ദൃശ്യവിരുന്ന്.
സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ ഇന്ന് ഭാവി വിദ്യാഭ്യാസം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വിവിധ ചര്‍ച്ചകള്‍. ഇതോടൊപ്പം പ്രമുഖര്‍ നയിക്കുന്ന മാസ്റ്റര്‍ ക്ലാസുകളും നടക്കും. വൈകുന്നേരം കൊച്ചിയെ ആവേശത്തിലാക്കാന്‍ ബോളിവുഡ് ഗായകന് അര്മാന് മാലിക്, മ്യുസീഷന് മുഹമ്മദ് മുബാസ് എന്നിവരുടെ സംഗീത പരിപാടിയും നടക്കും.