ആനകൾ തമ്മിൽ അകലം പാലിച്ചില്ല; വനം വകുപ്പ് കേസെടുത്തു
Wednesday, December 4, 2024 2:50 AM IST
തൃപ്പൂണിത്തുറ: പൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തോടനുബന്ധിച്ച് നടന്ന ശീവേലിയിൽ ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് വനം വകുപ്പ് കേസെടുത്തു.
ആനയെഴുന്നള്ളിപ്പിൽ മൂന്നു മീറ്റർ അകലം പാലിക്കാതെ ആനകളെ നിർത്തിയതിനെതിരെയാണ് ക്ഷേത്ര ഭരണസമിതിക്കെതിരേ കേസെടുത്തത്.