കരുവന്നൂർ: കേന്ദ്ര ഏജൻസികളുടെ കള്ളക്കഥകൾ പൊളിഞ്ഞുവീഴുന്നുവെന്ന് സിപിഎം
Wednesday, December 4, 2024 1:50 AM IST
തൃശൂർ: കേന്ദ്ര ഏജൻസികളുടെ കള്ളക്കഥകൾ പൊളിഞ്ഞുവീഴുന്നുവെന്നു സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്.
കരുവന്നൂർ കേസിൽ സിപിഎം നേതാവ് പി.ആർ.അരവിന്ദാക്ഷനു ജാമ്യം നൽകുന്പോൾ ഹൈക്കോടതി നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികൾ കുറ്റംചെയ്തതായി കാണാൻ കഴിയുന്നില്ലെന്നു ജാമ്യം നൽകിക്കൊണ്ടുള്ള വിധിയിൽ കോടതി പരാമർശിച്ചിരുന്നു.ഇഡിയായാലും സിബിഐ ആയാലും ഐടി വകുപ്പായാലും എല്ലാം കേന്ദ്രസർക്കാരിന്റെ അന്വേഷണ ഏജൻസികളാണെന്നും സിപിഎമ്മിനെതിരേ അവർ കള്ളക്കഥകൾ കെട്ടിച്ചമയ്ക്കുകയാണെന്നും സെക്രട്ടറി ആരോപിച്ചു. നിയമത്തിന് അതീതമായി തങ്ങൾ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.