ആയിരങ്ങൾക്ക് വൈദ്യപാഠങ്ങള്‍ കൈമാറിയ മെഡിക്കൽ കോളജിന് ദുരന്തദിനം
Wednesday, December 4, 2024 2:50 AM IST
ആലപ്പുഴ: ആയിരങ്ങൾക്ക് വൈദ്യപാഠങ്ങള്‍ പകര്‍ന്നു നല്കിയ മെഡിക്കൽ കോളജിന് ഇത് ദുരന്ത ദിനം. 1963ൽ പ്രവർത്തനമാരംഭിച്ച തിരുമല ദേവസ്വം കോളജ് പിന്നീട് സർക്കാരിന് കൈമാറുകയായിരുന്നു.
വർഷങ്ങൾക്ക് മുൻപ് കോളജിൽ നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്രയ്ക്കു പോയ ഏഴു പേരിൽ അഞ്ചു വിദ്യാർഥികൾ മരണമടഞ്ഞിരുന്നു.
ഏതാനും വർഷം മുമ്പ് കോളജിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ രണ്ട് വിദ്യാർഥികളും മരിച്ചിരുന്നു. എന്നാൽ സമീപ കാലത്ത് അഞ്ചു കൂട്ടുകാർ ഒരുമിച്ച് അന്ത്യയാത്രയാകുന്നത് ഇതാദ്യം.
പഠനമാരംഭിച്ച കോളജിന് മുന്നിൽ വെള്ള വിരിച്ച് പുതച്ച് അഞ്ച് കൂട്ടുകാർ ചേതനയറ്റ് കിടക്കുന്നത് കണ്ട് കണ്ണീരണിയാത്തവർ ആരുമുണ്ടായിരുന്നില്ല.