എട്ടു ലക്ഷം രൂപ അനുവദിച്ചു
Wednesday, December 4, 2024 1:50 AM IST
തിരുവനന്തപുരം: സംസ്ഥാനങ്ങൾ നേരിടുന്ന ധനപരമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ കേരളം ആതിഥ്യമരുളിയ ധനകാര്യ കോണ്‍ക്ലേവിനായി ചെലവഴിച്ച എട്ടു ലക്ഷം രൂപ അധികമായി അനുവദിച്ച് ധനവകുപ്പ്.
കോണ്‍ക്ലേവിന്റെ ചെലവ് ഇനത്തിൽ എട്ടുലക്ഷം തിരുവനന്തപുരത്തെ ഹോട്ടലിനു കൊടുക്കാനുണ്ടായിരുന്നു. ട്രഷറി നിയന്ത്രണം മൂലം അഞ്ചു ലക്ഷത്തിനു മുകളിലുള്ള ബിൽ തുക മാറാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. ഇതേ തുടർന്നാണു ഫണ്ട് അനുവദിക്കുന്നതു വൈകിയത്.
പ്രത്യേക അനുമതി നൽകിയതിനു പിന്നാലെ അധിക ഫണ്ട് ഇനത്തിൽ എട്ടു ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.