കൊ​​​​ച്ചി: പ​​​​ള്ളു​​​​രു​​​​ത്തി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ സി​​​​എ വി​​​​ദ്യാ​​​​ര്‍​ഥി ആ​​​​ദം ജോ​​​​യു​​​​ടെ തി​​​​രോ​​​​ധാ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​നാ​​​​യി കൊ​​​​ച്ചി സി​​​​റ്റി ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ നേ​​​​തൃത്വ​​​​ത്തി​​​​ല്‍ 13 അം​​​​ഗ പ്ര​​​​ത്യേ​​​​ക സം​​​​ഘ​​​​ത്തെ നി​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി സ​​​​ര്‍​ക്കാ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

എ​​​​സ്പി റാ​​​​ങ്കി​​​​ല്‍ കു​​​​റ​​​​യാ​​​​ത്ത ഓ​​​​ഫീ​​​​സ​​​​റു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​ന് രൂ​​​​പം ന​​​​ല്കാ​​​​ന്‍ ജ​​​​സ്റ്റീ​​​​സ് ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍, ജ​​​​സ്റ്റീ​​​​സ് എം.​​​​ബി. സ്‌​​​​നേ​​​​ഹ​​​​ല​​​​ത എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് എ​​​​റ​​​​ണാ​​​​കു​​​​ളം സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ര്‍​ക്ക് നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.


പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷി​​​​ച്ചി​​​​ട്ടും ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ആ​​​​ദം ജോ​​​​യു​​​​ടെ പി​​​​താ​​​​വ് കെ.​​​​ജെ. ആ​​​​ന്‍റ​​​​ണി ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണ് കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

ജൂ​​​​ലൈ 27നാ​​​​ണ് ആ​​​​ദം ജോ​​​​യെ കാ​​​​ണാ​​​​താ​​​​യ​​​​ത്. കൊ​​​​ച്ചി​​​​ന്‍ ഷി​​​​പ്പ‌്‌യാ‍​ർഡ് വ​​​​രെ സൈ​​​​ക്കി​​​​ള്‍ ച​​​​വി​​​​ട്ടി എ​​​​ത്തി​​​​യ​​​​തി​​​​ന്‍റെ സി​​​​സി ടി​​​​വി ദൃ​​​​ശ്യ​​​​ങ്ങ​​​​ള്‍ പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഹ​​​​ര്‍​ജി വീ​​​​ണ്ടും 19ന് ​​​​പ​​​​രി​​​​ഗ​​​​ണി​​​​ക്കും.