അന്വേഷണം തൃപ്തികരമല്ല: സി. കൃഷ്ണകുമാർ
Wednesday, December 4, 2024 1:50 AM IST
പാലക്കാട്: ട്രോളി വിവാദത്തിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നു ബിജെപി സ്ഥാനാർഥിയായിരുന്ന സി. കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു.
പോലീസ് യുഡിഎഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചുവെന്നും കള്ളപ്പണം വന്നുവെന്ന കാര്യം ഉറപ്പാണെന്നും കൃഷ്ണകുമാർ ആരോപിച്ചു.
പോലീസിൽനിന്നു മറിച്ചൊരു നിലപാട് പ്രതീക്ഷിച്ചിട്ടില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമവശം പരിശോധിച്ച് ബിജെപിയുടെ തുടർനടപടി തീരുമാനിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.