കെസിബിസി ശീതകാല സമ്മേളനം ഇന്നു മുതല്‍
Wednesday, December 4, 2024 1:50 AM IST
കൊച്ചി: കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ (കെസിബിസി) ശീതകാല സമ്മേളനം ഇന്നു മുതൽ ആറു വരെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ നടക്കും. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര് സമ്മേളനത്തില്‍ പങ്കെടുക്കുമെന്നു കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.
കെസിസി - കെസിബിസി സംയുക്തയോഗം ഇന്നു നടക്കും. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറല്‍ ബിഷപ് അലക്സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തും.
സഭയുടെ വിശ്വാസപ്രബോധന കാര്യാലയം പുറപ്പെടുവിച്ച “അനന്തമഹാത്മ്യം’’എന്ന വിഷയത്തെക്കുറിച്ച് റവ.ഡോ. ജേക്കബ് പ്രസാദും റവ. ഡോ. ഷാനു ഫെര്‍ണാണ്ടസും ക്ലാസുകള്‍ നയിക്കും. 32 കത്തോലിക്കാ രൂപതകളില്‍നിന്നു നിയോഗിക്കപ്പെട്ടിട്ടുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന കേരള കത്തോലിക്കാസഭയുടെ പാസ്റ്ററല്‍ കൗണ്‍സിലാണു കെസിസി.