ഗവര്‍ണര്‍ക്കെതിരേ സച്ചിന്‍ദേവ് എംഎല്‍എ ഹൈക്കോടതിയില്‍
Wednesday, December 4, 2024 1:51 AM IST
കൊച്ചി: കേരള ആരോഗ്യ സര്‍വകലാശാല വിസിയായി ഡോ. മോഹന്‍ കുന്നുമ്മലിനെ പുനര്‍നിയമിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സച്ചിന് ദേവ് എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
സെര്‍ച്ച് ഇന്‍ കമ്മിറ്റിയുമായി കൂടിയാലോചിച്ച് വേണം വിസി നിയമനം നടത്താനെന്ന യുജിസി ചട്ടം ലംഘിച്ചാണ് ഒക്ടോബര്‍ 26നു ചാന്‍സലര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
കുന്നുമ്മലിന് വിസി സ്ഥാനത്തു തുടരാന്‍ അധികാരമില്ലെന്നാണ് ഹര്‍ജിയിലെ വാദം. ഹര്‍ജി തീര്‍പ്പാകും വരെ ആരോഗ്യ സര്‍വകലാശാലാ വിസിയായി പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഡോ. മോഹനെ മാറ്റി നിര്‍ത്തണമെന്നാണു ഹര്‍ജിയിലെ ആവശ്യം.
കുന്നുമ്മലിന് അഞ്ചുവര്‍ഷത്തേക്ക് അല്ലെങ്കില്‍ 70 വയസ് തികയും വരെയാണു പുനര്‍നിയമനം നല്കി വിജ്ഞാപനം പുറപ്പെടുവിച്ചത്. യുജിസി ചട്ട പ്രകാരം സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കാതെയാണു നിയമനമെന്നും ഹര്‍ജിയില്‍ പറയുന്നു.