തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള 18 പൊ​​​തു മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ 272.2 കോ​​​ടി രൂ​​​പ​​​യു​​​ടെ വൈ​​​ദ്യു​​​തി കു​​​ടി​​​ശി​​​ക സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ എ​​​ഴു​​​തി​​​ത്ത​​​ള്ളി.

കെ​​​എ​​​സ്ഇ​​​ബി സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കാ​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന വൈ​​​ദ്യു​​​തി ഡ്യൂ​​​ട്ടി ഒ​​​ഴി​​​വാ​​​ക്കി ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു പൊ​​​തു​​​മേ​​​ഖ​​​ലാ​​​സ്ഥാ​​​പ​​​ന കു​​​ടി​​​ശി​​​ക ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്.

ദീ​​​ർ​​​ഘ​​​കാ​​​ലം വൈ​​​ദ്യു​​​തി ബി​​​ൽ കു​​​ടി​​​ശി​​​ക​​​യാ​​​യ​​​തോ​​​ടെ പൊ​​​തു​​​മേ​​​ഖ​​​ലാ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ഭീ​​​മ​​​മാ​​​യ ബാ​​​ധ്യ​​​ത​​​യാ​​​ണ് ഇ​​​തോ​​​ടെ ഒ​​​ഴി​​​വാ​​​യ​​​ത്.

ആ​​​ട്ടോ​​​കാ​​​സ്റ്റ് ലി​​​മി​​​റ്റ​​​ഡ്- 113.08 കോ​​​ടി, ടെ​​​ക്സ്റ്റൈ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ-53.69 കോ​​​ടി, കേ​​​ര​​​ള സി​​​റാ​​​മി​​​ക്സ്-44 കോ​​​ടി, തൃ​​​ശൂ​​​ർ സ​​​ഹ​​​ക​​​ര​​​ണ സ്പി​​​ന്നിം​​​ഗ് മി​​​ൽ-12.86 കോ​​​ടി, മ​​​ല​​​പ്പു​​​റം സ​​​ഹ​​​ക​​​ര​​​ണ സ്പി​​​ന്നിം​​​ഗ് മി​​​ൽ-12.71 കോ​​​ടി, പ്രി​​​യ​​​ദ​​​ർ​​​ശി​​​നി സ​​​ഹ​​​ക​​​ര​​​ണ സ്പി​​​ന്നിം​​​ഗ് മി​​​ൽ-​​ഏ​​​ഴു കോ​​​ടി, ആ​​​ല​​​പ്പു​​​ഴ സ​​​ഹ​​​ക​​​ര​​​ണ സ്പി​​​ന്നിം​​​ഗ് മി​​​ൽ-6.35 കോ​​​ടി, ക​​​ണ്ണൂ​​​ർ സ​​​ഹ​​​ക​​​ര​​​ണ സ്പി​​​ന്നിം​​​ഗ് മി​​​ൽ- 5.61 കോ​​​ടി, മാ​​​ൽ​​​ക്കോ​​​ടെ​​​ക്സ് 3.75 കോ​​​ടി, ട്രി​​​വാ​​​ൻ​​​ഡ്രം സ്പി​​​ന്നിം​​​ഗ് മി​​​ൽ- 3.49 കോ​​​ടി, കൊ​​​ല്ലം സ​​​ഹ​​​ക​​​ര​​​ണ സ്പി​​​ന്നിം​​​ഗ് മി​​​ൽ- 2.61 കോ​​​ടി, സീ​​​താ​​​റാം ടെ​​​ക്സ്റ്റൈ​​​ൽ​​​സ് -2.1 1 കോ​​​ടി, ട്രാ​​​വ​​​ൻ​​​കൂ​​​ർ സി​​​മ​​​ന്‍റ്സ് ലി​​​മി​​​റ്റ​​​ഡ് -1.6 4 കോ​​​ടി, കേ​​​ര​​​ള സോ​​​പ്പ്സ് ലി​​​മി​​​റ്റ​​​ഡ്- 1.33 കോ​​​ടി, കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ൻ മെ​​​മ്മോ​​​റി​​​യ​​​ൽ സ​​​ഹ​​​ക​​​ര​​​ണ സ്പി​​​ന്നിം​​​ഗ് മി​​​ൽ -97 ല​​​ക്ഷം, സ്റ്റീ​​​ൽ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സ് കേ​​​ര​​​ള ലി​​​മി​​​റ്റ​​​ഡ് -39 ല​​​ക്ഷം, കേ​​​ര​​​ള സ്റ്റേ​​​റ്റ് ബാം​​​ബൂ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ -34 ല​​​ക്ഷം, കെ​​​ൽ ഇ​​​എം​​​എ​​​ൽ -27 ല​​​ക്ഷം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് കു​​​ടി​​​ശി​​​ക എ​​​ഴു​​​തി​​​ത്ത​​​ള്ളി​​​യ​​​ത്.


യ​​​ഥാ​​​സ​​​മ​​​യം ബി​​​ൽ അ​​​ട​​​യ്ക്കാ​​​ത്ത​​​തു​​​മൂ​​​ലം വൈ​​​ദ്യു​​​തി വി​​​ച്ഛേ​​​ദി​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പൊ​​​തു​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ബാ​​​ധി​​​ച്ചി​​​രു​​​ന്നു. കു​​​ടി​​​ശി​​​ക ഒ​​​ഴി​​​വാ​​​യ​​​തോ​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം കൂ​​​ടു​​​ത​​​ൽ മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ക​​​ഴി​​​യും. ച​​​രി​​​ത്ര​​​ത്തി​​​ലാ​​​ദ്യ​​​മാ​​​യാ​​​ണ് പൊ​​​തു മേ​​​ഖ​​​ല​​​യു​​​ടെ ഇ​​​ത്ര​​​യും വ​​​ലി​​​യ തു​​​ക കു​​​ടി​​​ശി​​​ക എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു.