ആശ്വസിപ്പിച്ച് ഗവർണർ
Wednesday, December 4, 2024 2:50 AM IST
ആലപ്പുഴ: വാഹനാപകടത്തിൽ മരണമടഞ്ഞ മെഡിക്കൽ വിദ്യാർഥികൾക്ക് അന്ത്യോപചാരമർപ്പിക്കാനെത്തിയ ഗവർണർ ബന്ധുക്കളെ കണ്ട് ആശ്വസിപ്പിച്ചു.
വിദ്യാർഥികളുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ച ആലപ്പുഴ മെഡിക്കൽ കോളജിലാണ് ഉച്ചയോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തിയത്.
അഞ്ച് വിദ്യാർഥികൾക്കും ഗവർണർ പുഷ്പചക്രമർപ്പിച്ചു. തുടർന്ന് ഇവിടെയുണ്ടായിരുന്ന ബന്ധുക്കളെ കണ്ട് ആശ്വസിപ്പിച്ച ഗവർണർ ബന്ധപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേർന്നാണ് മടങ്ങിയത്.
മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, പി. പ്രസാദ്, എംഎൽഎമാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.