സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ഓര്‍ത്തഡോക്സ് സഭ
Wednesday, December 4, 2024 1:50 AM IST
കോട്ടയം: മലങ്കര സഭാകേസില്‍ യാക്കോബായ സഭ കൈവശം വച്ചിരിക്കുന്ന ആറു പള്ളികള്‍ ഓര്‍ത്തഡോക്സ് സഭക്ക് വിട്ടു നല്‍കണമെന്ന സുപ്രിംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ഓര്‍ത്തഡോക്സ് സഭ.
1934ലെ മലങ്കര സഭാ ഭരണഘടനയെ ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കുന്നതാണ് കോടതി വിധിയെന്നും സര്‍ക്കാര്‍ നടത്തിയ അനധികൃത നിയമനം സുപ്രിംകോടതി റദ്ദാക്കി 24 മണിക്കൂര്‍ തികയും മുന്‍പാണ് അടുത്ത പ്രഹരമെന്നത് മറക്കരുതെന്നും ഓര്‍ത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു.
മലങ്കര സഭയുടെ പള്ളികള്‍ 1934ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടവയാണെന്ന 2017ലെ സുപ്രിംകോടതി വിധി അന്തിമമാണെന്ന് കോടതി ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിക്കുകയാണ്.
സുപ്രിംകോടതിയുടെ വിധി നടപ്പാകുന്നില്ലെങ്കില്‍ പിന്നെ പൗരന് എവിടേക്ക് പോകുമെന്ന ചോദ്യം പ്രസക്തമാണെന്നും മെത്രാപ്പോലീത്ത പ്രതികരിച്ചു.