കുറുവസംഘവുമായി ബന്ധമുള്ളവർക്ക് ആ രീതിയിൽ അന്വേഷിക്കാം: രാഹുൽ മാങ്കൂട്ടത്തിൽ
Wednesday, December 4, 2024 1:50 AM IST
പാലക്കാട്: നീല ട്രോളി ബാഗ് കള്ളപ്പണ ആരോപണങ്ങൾ ആവർത്തിച്ച സിപിഎമ്മിനു മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ.
ട്രോളി ബാഗ് കേസിൽ നുണപരിശോധനയ്ക്കുവരെ തയാറാണെന്ന് രാഹുൽ പറഞ്ഞു. കുറുവസംഘവുമായി എനിക്കു ബന്ധമില്ല. ബന്ധമുള്ളവർ ആ രീതിയിൽ അന്വേഷിക്കട്ടെ.
സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം പാർട്ടി നേതാക്കൾപോലും ഏറ്റെടുത്തിട്ടില്ല. അദ്ദേഹത്തിന്റെ ആരോപണങ്ങൾക്ക് പാർട്ടി നൽകുന്ന വില എത്രയെന്ന് ഇതിൽനിന്നു വ്യക്തമാകും- രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ആ പെട്ടി അടയ്ക്കാൻ കോണ്ഗ്രസ് ഉദ്ദേശിച്ചിട്ടില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.