മൃതദേഹങ്ങൾ യാത്രയാക്കിയത് പോലീസ് അകമ്പടിയോടെ
Wednesday, December 4, 2024 2:50 AM IST
ആലപ്പുഴ: മൃതദേഹങ്ങൾ യാത്രയാക്കിയത് പോലീസ് അകമ്പടിയോടെ. കളർകോടുണ്ടായ അപകടത്തിൽ മരണമടഞ്ഞ മെഡിക്കൽ വിദ്യാർഥികളുടെ മൃതദേഹങ്ങൾ രണ്ട് മണിക്കൂറോളം മെഡിക്കൽ കോളജിൽ പൊതുദർശനത്തിനു വച്ചു. അതിനുശേഷം ഓരോ മൃതദേഹവും ആംബുലൻസിൽ കയറ്റി.
പിന്നീട് പോലീസ് അകമ്പടിയോടെയാണ് ഓരോ മൃതദേഹവും യാത്രയാക്കിയത്. ജില്ലാ അതിർത്തിയായ അരൂർ വരെ ആലപ്പുഴയിൽ നിന്നുള്ള പോലീസാണ് അകമ്പടിക്കുണ്ടായിരുന്നത്. ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹമാണ് നടപടികൾ നിയന്ത്രിച്ചത്.