പി.വി. കൃഷ്ണൻ നായർക്കും കെ. ഉണ്ണികൃഷ്ണനും പുരസ്കാരം
Wednesday, December 4, 2024 1:50 AM IST
തൃശൂർ: ഡോ. കൽപ്പറ്റ ബാലകൃഷ്ണൻ സ്മൃതി പുരസ്കാരസമിതി ഏർപ്പെടുത്തിയ സ്മൃതി പുരസ്കാരങ്ങൾ സമിതി പ്രസിഡന്റ് ഡോ. എസ്.കെ. വസന്തൻ പ്രഖ്യാപിച്ചു.
നിരൂപണസാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള നിരൂപകപ്രതിഭ പുരസ്കാരത്തിനു ഡോ. പി.വി. കൃഷ്ണൻനായർ അർഹനായി. ഡോ. കൽപ്പറ്റ ബാലകൃഷ്ണൻ സർഗശ്രീ പുരസ്കാരം കെ. ഉണ്ണികൃഷ്ണനാണ്. പെയ്ത്ത് എന്ന കഥാസമാഹാരമാണ് പുരസ്കാരത്തിനർഹമായത്.
ഫലകവും 15,001 രൂപയുമാണ് പുരസ്കാരങ്ങൾ. പഠനത്തിൽ മികച്ച നേട്ടം കൈവരിച്ച എംഎ വിദ്യാർഥിക്കുള്ള 5,001 രൂപയുടെ പുരസ്കാരത്തിന് പി. പ്രവീണ അർഹയായി.
21 ന് ഉച്ചകഴിഞ്ഞു മൂന്നിനു സാഹിത്യ അക്കാദമിയിൽ നടക്കുന്ന അനുസ്മരണസമ്മേളനത്തിൽ കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ അവാർഡുകൾ സമർപ്പിക്കും.