""അയ്യപ്പഭക്തരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം''
Tuesday, December 3, 2024 1:49 AM IST
കൊച്ചി: കാലാവസ്ഥ കണക്കിലെടുത്ത് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. പ്രത്യേക സാഹചര്യങ്ങളിലടക്കം തീര്‍ഥാടനത്തിന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിവരം എല്ലാവരിലും എത്തണം.
ഇതിനനുസൃതമായ രീതിയില്‍ അറിയിപ്പുകള് പരസ്യപ്പെടുത്തണമെന്നും ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
പരന്പരാഗത പാത അടച്ചു
പരമ്പരാഗത കാനനപാതയിലൂടെയുള്ള മലകയറ്റം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ പമ്പയിലും എരുമേലിയിലും കുളിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് സേനകളെ വിന്യസിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.