വ്യാജ വീസ: കെനിയന്‍ യുവതി അറസ്റ്റില്‍
Wednesday, December 4, 2024 1:50 AM IST
കൊച്ചി: വീസാ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് വ്യാജ വീസയില്‍ കൊച്ചിയിലെത്തിയ കെനിയന്‍ യുവതി അറസ്റ്റില്‍.
എമിലി ഞെറി(36)യെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ചികിത്സയ്ക്കായിട്ടാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. തിങ്കളാഴ്ച എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോട്ടലില്‍ മുറിയെടുക്കാനെത്തിയപ്പോഴാണ് കുടുങ്ങിയത്.
പാസ്പോര്‍ട്ടിനു കാലാവധി ഉണ്ടായെങ്കിലും വീസ വ്യാജമായിരുന്നു. തുടര്‍ന്ന് നോര്‍ത്ത് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. പോലീസ് വിവരം അറിയിച്ചതിനെ ത്തുടര്‍ന്ന് ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന് ഓഫീസില്‍ (എഫ്ആര്‍ആര്‍ഒ) നിന്നുളള സംഘം എത്തി പാസ്പോര്‍ട്ടും വിസയും പരിശോധിച്ചു. വീസ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.