കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
Tuesday, December 3, 2024 1:49 AM IST
കൊച്ചി: കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാന്‍സ്പോര്‍ട്ട് പെന്‍ഷന്‍കാര്‍ ഇന്നു മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നു.
പെന്ഷന് സര്‍ക്കാര്‍ ഏറ്റെടുത്ത് എല്ലാമാസവും ഒന്നിന് വിതരണം ചെയ്യുക, ശമ്പള പരിഷ്കരണത്തിന്റെ അതേ മാനദണ്ഡത്തില്‍ പെന്ഷന് പരിഷ്കരണവും നടപ്പാക്കുക, വെട്ടിക്കുറച്ച മൂന്നു ശതമാനം ക്ഷാമാശ്വാസം കുടിശിക സഹിതം നല്‍കുക, കഴിഞ്ഞ ആറു വര്‍ഷങ്ങളിലെ ഓണം ഉത്സവബത്ത കുടിശിക സഹിതം വിതരണം ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണു സമരം.
സമരത്തിന്റെ ഭാഗമായി കേരളത്തിലെ വിവിധ ഡിപ്പോകളിലും ഇന്നു രാവിലെ മുതല്‍ ഉച്ചവരെ ധര്‍ണ നടത്തും. പത്രസമ്മേളനത്തില്‍ ജെ. ചന്ദ്രശേഖരന് നായര്‍, എം.പി. ഹരിലാല്‍, പി.എസ്. പണിക്കര്‍, പി.എ. സുധാകരന് തുടങ്ങിയവര്‍ പങ്കെടുത്തു.