കാര്‍ ബസിലേക്ക് ഇടച്ചുകയറുകയായിരുന്നുവെന്ന് ബസ് ഡ്രൈവര്‍
Wednesday, December 4, 2024 2:50 AM IST
ആലപ്പുഴ: കാര്‍ ബസിലേക്ക് ഇടച്ചുകയറുകയായിരുന്നുവെന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവർ രീജീവ് . കാര്‍ ഓവര്‍ടേക്ക് ചെയ്യുന്നത് കണ്ടിരുന്നു. ബസിന്റെ വേഗം കുറയ്ക്കുകയും ചെയ്തിരുന്നു.
അപ്പോഴേക്കും കാര്‍ വലത്തു തിരിഞ്ഞ് ബസില്‍ വന്ന് ഇടിച്ചു. ഇടത്തേക്ക് തിരിച്ച് ബ്രേക്കിടാന്‍ ശ്രമിച്ചിരുന്നു. പക്ഷേ സെക്കന്റുകൾകൊണ്ട് കാര്‍ നേരേവന്ന് ഇടിച്ചുകയറി. ഓവര്‍സ്പീഡ് ആയിരുന്നില്ല.
പക്ഷേ സ്പീഡ് ഉണ്ടായിരുന്നു. അല്ലെങ്കില്‍ അത്രയും പെട്ടെന്ന് ബസിനടുത്ത് എത്തില്ലല്ലോ. ഓവര്‍ടേക്ക് ചെയ്ത് വണ്ടി തിരിച്ച് പിടിക്കുമെന്നാണ് കരുതിയത്. ചിലപ്പോള്‍ ബസ് കണ്ടപ്പോള്‍ ബ്രേക്ക് പിടിച്ചുകാണും.
സ്കിഡ് ആയി വന്ന് ഇടിച്ചതായിരിക്കുമെന്നും രാജീവ് പറഞ്ഞു. പതിനഞ്ച് വര്‍ഷത്തെ സേവനകാലയളവില്‍ ആദ്യമായുണ്ടായ ദാരുണ അപകടത്തിന്റെ നടുക്കത്തിലാണ് കണ്ടക്ടര്‍ മനീഷ് കുമാര്‍.