തൂവാനീസാ ബൈബിൾ കൺവെൻഷൻ 11 മുതൽ
Wednesday, December 4, 2024 1:50 AM IST
കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രാർത്ഥനാലയമായ കോതനല്ലൂർതൂവാനിസയിൽ 11,12,13,14 തീയതികളിൽ ബൈബിൾ കൺവൻഷൻ നടത്തും. ഫാ. ജിസൺപോൾ വേങ്ങാശേരി കൺവൻഷന് നേതൃത്വം നല്കും.
ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശേരിൽ, ഗീവർഗീസ് മാർ അപ്രേം, വികാരിജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. തോമസ് ആനിമൂട്ടിൽ, ഫാ. മാത്യു മണക്കാട്ട് എന്നിവർ വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാനയ്ക്കും ശുശ്രൂഷകൾക്കു നേതൃത്വം നല്കും.
2025 മഹാജൂബിലിയോടനുബന്ധിച്ച് ‘പ്രത്യാശയുടെ തീർഥാടകരാകുക’ എന്നതാണ് ബൈബിൾ കൺവൻഷന്റെ പ്രമേയം. എല്ലാ ദിവസവും രാവിലെ 9.30ന് ജപമാലയോടെ ആരംഭിച്ച് ഉച്ചകഴിഞ്ഞ് 3.30ന് കൺവൻഷൻ സമാപിക്കും. വിശുദ്ധ കുർബാന, ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യാരാധന, അനുരഞ്ജന ശുശ്രൂഷ തുടങ്ങിയവ കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്.
കോട്ടയം അതിരൂപത കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തിൽ അതിരൂപതയിലെ വിവിധ അജപാലന കമ്മീഷനുകളുടെയും ഇടവകകളുടെയും സംഘടനകളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന കൺവൻഷന്റെ വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നതായി തൂവാനീസ ഡയറക്ടർ ഫാ. റെജി മുട്ടത്തിൽ അറിയിച്ചു.