എം.ബി. രാജേഷ് മാപ്പു പറയണം: വി.ഡി. സതീശൻ
Tuesday, December 3, 2024 1:49 AM IST
കൊച്ചി: സ്ഥാനാര്ഥിപ്പെട്ടിയുമായി വന്നെന്ന പ്രചരണവുമായി പാലക്കാട് നടന്നത് പാതിരാ നാടകമാണെന്ന പ്രതിപക്ഷത്തിന്റെ അഭിപ്രായം രണ്ടു തവണ അടിവരയിടുന്നതാണ് പോലീസ് റിപ്പോര്‍ട്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
രാത്രി പന്ത്രണ്ടരയ്ക്കു വനിതാ കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ മാത്രം റെയ്ഡ് നടത്തി പാതിരാനാടകം നടത്തിയ മന്ത്രി എം.ബി. രാജേഷും അളിയനും വനിതാ നേതാക്കളോടും ജനങ്ങളോടും മാപ്പു പറയണം.
സെര്‍ച്ച് വാറണ്ട് പോലും ഇല്ലാതെയാണ് ഈ വൃത്തികേട് കാട്ടിയത്. കത്ത് നാടകവും പാതിരാ നാടകവും പെട്ടിനാടകവും സ്പിരിറ്റ് നാടകവും പരസ്യ നാടകവും സന്ദീപ് വാര്യരെ സംബന്ധിച്ച പ്രചാരണവും ഉള്‍പ്പെടെയുള്ളവ പൊളിഞ്ഞു പോയി.
ബിജെപിയെ ജയിപ്പിക്കുന്നതിനു വേണ്ടിയാണു മൂന്നാം സ്ഥാനത്തുള്ള സിപിഎം കോണ്‍ഗ്രസിനെതിരേ ഈ വിവാദങ്ങളൊക്കെ ഉണ്ടാക്കിയത്. എംഎല്‍എയുടെ മകന് ആശ്രിതനിയമനം നല്‍കിയത് ലോകായുക്തയിലും ചോദ്യം ചെയ്യപ്പെട്ടതാണ്.
നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ കോടതിയും കണ്ടെത്തിയിരിക്കുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു.