മു​​​ന​​​മ്പ​​​ത്തെ ഭൂ​​​പ്ര​​​ശ്ന​​​ത്തി​​​നു ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം വേ​​​ണം: ബി​​​ഷ​​​പ് ഡോ. ​​​ച​​​ക്കാ​​​ല​​​ക്ക​​​ൽ
മു​​​ന​​​മ്പ​​​ത്തെ ഭൂ​​​പ്ര​​​ശ്ന​​​ത്തി​​​നു ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം വേ​​​ണം: ബി​​​ഷ​​​പ് ഡോ. ​​​ച​​​ക്കാ​​​ല​​​ക്ക​​​ൽ
Saturday, October 19, 2024 1:17 AM IST
മു​​​ന​​​മ്പം: മു​​​ന​​​മ്പ​​​ത്തെ ഭൂ​​​പ്ര​​​ശ്ന​​​ത്തി​​​ന് ഭ​​​ര​​​ണ​​​കൂ​​​ട​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട്ട് ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം ഉ​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്നു കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ൽ. വി​​​ഷ​​​യം മാ​​​നു​​​ഷി​​​ക പ്ര​​​ശ്ന​​​മാ​​​യി കാ​​​ണ​​​ണം.

പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ മാ​​​ന​​​സി​​​ക സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളും ദു​​​രി​​​ത​​​ങ്ങ​​​ളും ക​​​ണ്ട് സ​​​ത്വ​​​ര ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണം. പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ​​​ക്കു നീ​​​തി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കേ​​​ന്ദ്ര-​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളോ​​​ടും വ​​​ഖ​​​ഫ് ബോ​​​ർ​​​ഡി​​​നോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

മു​ന​ന്പം സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി മെ​ത്രാ​ന്മാ​രെ​ത്തി

മു​​​ന​​​മ്പം: വ​​​ഖ​​​ഫ് അ​​​വ​​​കാ​​​ശ​​​വാ​​​ദം മൂ​​​ലം പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ മു​​​ന​​​മ്പം നി​​​വാ​​​സി​​​ക​​​ൾ റ​​​വ​​​ന്യു അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന റി​​​ലേ നി​​​രാ​​​ഹാ​​​ര സ​​​ത്യ​​​ഗ്ര​​​ഹ​​​ത്തി​​​നു പി​​​ന്തു​​​ണ​​​യു​​​മാ​​​യി മെ​​​ത്രാ​​​ന്മാ​​​രെ​​​ത്തി.


നി​​​രാ​​​ഹാ​​​ര സ​​​മ​​​ര​​​ത്തി​​​ന്‍റെ ആ​​​റാം ദി​​​ന​​​മാ​​​യ ഇ​​​ന്ന​​​ലെ കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റും കോ​​​ഴി​​​ക്കോ​​​ട് ബി​​​ഷ​​​പ്പു​​മാ​​യ ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ൽ, ക​​​ണ്ണൂ​​​ർ രൂ​​പ​​ത​​യു​​ടെ നി​​​യു​​​ക്ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ. ​​​ഡെ​​​ന്നി​​​സ് കു​​​റു​​​പ്പ​​​ശേ​​​രി എ​​​ന്നി​​​വ​​​രാ​​​ണ് എ​​​ത്തി​​​യ​​​ത്.

കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. റോ​​​ക്കി റോ​​​ബി​​​ൻ ക​​​ള​​​ത്തി​​​ൽ, കെ​​​എ​​​ൽ​​​സി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ഷെ​​​റി ജെ. ​​​തോ​​​മ​​​സ്, ഡി​​​സി​​​സി മെം​​​ബ​​​ർ സോ​​​ളി രാ​​​ജ്, അ​​​ഖി​​​ല​​​കേ​​​ര​​​ള മ​​​ത്സ്യ​​ത്തൊ​​​ഴി​​​ലാ​​​ളി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​ന്‍റ് സ​​​ന്തോ​​​ഷ്‌ തു​​​ട​​​ങ്ങി​​​യ​​​വ​​​രും ഇ​​​ന്ന​​​ലെ സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ലെ​​​ത്തി ഐ​​​ക്യ​​​ദാ​​​ർ‌​​​ഢ്യ​​​മ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.