ഭാ​ര​ത​പ്പു​ഴ​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
ഭാ​ര​ത​പ്പു​ഴ​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ  മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, September 30, 2024 4:56 AM IST
പാ​​​ഞ്ഞാ​​​ൾ: വാ​​​ഴാ​​​ലി​​​പ്പാ​​​ട​​​ത്ത് ഭാ​​​ര​​​ത​​​പ്പു​​​ഴ​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ട്ട് കാ​​​ണാ​​​താ​​​യ യു​​​വാ​​​വി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി. ച​​​ങ്ങ​​​നാ​​​ശേ​​​രി സ്വ​​​ദേ​​​ശി​​​യാ​​​യ ജ​​​സ്റ്റി​​​ൻ മാ​​​ത്യു(35)​​​വാ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കീ​​​ട്ട് അ​​​ഞ്ചോ​​​ടെ​​​യാ​​​ണ് ഭാ​​​ര​​​ത​​​പ്പു​​​ഴ​​​യു​​​ടെ വാ​​​ഴാ​​​ലി പാ​​​ടം ഭാ​​​ഗ​​​ത്തു​​​നി​​​ന്നു മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ച​​​ങ്ങ​​​നാ​​​ശേ​​​രി ചെ​​​ത്തി​​​പ്പു​​​ഴ വീ​​​ട്ടി​​​ൽ മാ​​​ത്യു - മേ​​​ഴ്സി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് ജ​​​സ്റ്റി​​​ൻ. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ജാ​​​ന​​​റ്റ്, ജാ​​​സ്മി​​​ൻ. ജ​​​സ്റ്റി​​​ൻ കി​​​ള്ളി​​​മം​​​ഗ​​​ലം ഉ​​​ദു​​​വ​​​ടി​​​യി​​​ലെ ബ​​​ന്ധു​​​വീ​​​ട്ടി​​​ൽ​​​നി​​​ന്ന് സു​​​ഹൃ​​​ത്തു​​​ക്ക​​​ളോ​​​ടൊ​​​പ്പ​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഭാ​​​ര​​​ത​​​പ്പു​​​ഴ​​​യി​​​ൽ കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് ഒ​​​ഴു​​​ക്കി​​​ൽ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.


ചെ​​​റു​​​തു​​​രു​​​ത്തി പോ​​​ലീ​​​സും, ഷൊ​​​ർ​​​ണൂ​​​ർ ഫ​​​യ​​​ർ ഫോ​​​ഴ്സും പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും ചേ​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു പോ​​​സ്റ്റു​​​മോ​​​ർ​​​ട്ട​​​ത്തി​​​നു ശേ​​​ഷം ച​​​ങ്ങ​​​നാ​​​ശേ​​​രി​​​യി​​​ൽ സം​​​സ്ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.