കാട്ടുപൂച്ചയുടെ കടിയേറ്റ ടാപ്പിംഗ് തൊഴിലാളി പേവിഷബാധയേറ്റു മരിച്ചു
Saturday, June 17, 2023 2:09 AM IST
അഞ്ചൽ(കൊല്ലം): കാട്ടുപൂച്ചയുടെ കടിയേറ്റ ടാപ്പിംഗ് തൊഴിലാളി പേവിഷബാധയേറ്റു മരിച്ചു. നിലമേല്‍ കൈതോട് വില്ലൂര്‍ വീട്ടില്‍ മുഹമ്മദ് റാഫി (48) ആണ് ചികിത്സയിലിരിക്ക മരിച്ചത്.
റാഫിയെ കാട്ടുപൂച്ച ആക്രമിച്ചിരുന്നതായും മുഖത്തും കൈക്കും പരിക്കേറ്റിരുന്നതായും ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
കടിയേറ്റ ഉടൻതന്നെ പേ വിഷ പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നു. എന്നാൽ, മുഖത്ത് കടിയേറ്റതിനാല്‍ വൈറസ് വേഗത്തില്‍ തലച്ചോറിൽ എത്തിയതാണ് മരണകാരണ മെന്നാണ് പ്രാഥമിക വിവരം.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്ന് ചടയമംഗലം പോലീസ് പറഞ്ഞു.