ജി. സുധാകരനെ വെട്ടി പറവൂർ ഏരിയ സമ്മേളനം
Sunday, December 1, 2024 1:42 AM IST
അമ്പലപ്പുഴ: മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരനെ ഒഴിവാക്കി പറവൂർ കമ്യുണിറ്റി ഹാളിൽ രണ്ടു ദിവസമായി നടന്ന സിപിഎം ഏരിയ സമ്മേളനം സമാപിച്ചു.
സമ്മേളന വേദിക്കു ഒരു കിലോമീറ്റർ അകലത്തിൽ മാത്രം താമസിക്കുന്ന സുധാകരനെ പങ്കെടുപ്പിക്കാതിരുന്നതിൽ ഒരു വിഭാഗത്തിന് അമർഷമുണ്ട്. പുതിയ ഏരിയാ സെക്രട്ടറിയായി ആർ. രാഹുലിനെ തെരഞ്ഞെടുത്തു.
21 അംഗ കമ്മിറ്റിയെയും തെരെഞ്ഞെടുത്തു. ജില്ലാ സമ്മേളന പ്രതിനിധികളായി 19 അംഗ സമിതി രൂപീകരിച്ചു. ജില്ലാ സെക്രട്ടറി ആർ. നാസർ, ഏരിയ സെക്രട്ടറി എ. ഓമനക്കുട്ടൻ എന്നിവർ ചർച്ചയ്ക്കു മറുപടി നൽകി.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ കെ. പ്രസാദ്, ജി. രാജമ്മ, എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ എന്നിവർ പങ്കെടുത്തു.