വയനാട് ലാത്തിച്ചാർജ്: കെ. സുധാകരൻ പ്രതിഷേധിച്ചു
Sunday, December 1, 2024 1:42 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച പോലീസ് നടപടിയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പ്രതിഷേധിച്ചു. അഞ്ചു തവണയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്.
കണ്ണീർ വാതകവും പ്രയോഗിച്ചു. യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അക്രമം അഴിച്ചുവിട്ട പോലീസുകാർക്കെതിരേ നടപടി സ്വീകരിക്കണമെന്നും കൂടുതൽ സമരങ്ങളുമായി കോണ്ഗ്രസ് രംഗത്തുവരുമെന്നും സുധാകരൻ അറിയിച്ചു.