മുനമ്പം സമരം 50-ാം ദിനത്തില്‍
Sunday, December 1, 2024 1:42 AM IST
മുനമ്പം : ഭൂമിയുടെ റവന്യു അവകാശങ്ങള്‍ പുന:സ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന സമരം അന്‍പതാം ദിനത്തില്‍.
വഖഫ് അവകാശവാദം മൂലം പ്രതിസന്ധിയിലായ മുനമ്പം ജനത ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുനമ്പം വേളാങ്കണ്ണിമാതാ പള്ളി അങ്കണത്തിലാണ് പന്തല്‍ കെട്ടി റിലേ നിരാഹാരസമരം തുടരുന്നത്.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്ന് ശക്തമായ പിന്തുണയാണ് സമരത്തിനു ലഭിക്കുന്നത്. അമ്പതാം ദിനമായ ഇന്ന് വൈകുന്നേരം വിപുലമായ പൊതു സമ്മേളനം മുനമ്പത്തു നടക്കും.