വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Monday, December 2, 2024 4:16 AM IST
പ്ലാശനാൽ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പ്ലാശനാൽ വെട്ടുകാട്ടിൽ വിൽസൺ മൈക്കിളിന്റെ മകൻ ജിത്തു മൈക്കിൾ (24) ആണ് മരിച്ചത്.
ഭരണങ്ങാനം പള്ളിയുടെ മുൻവശത്ത് റോഡ് മുറിച്ച് കിടക്കുകയായിരുന്ന ആളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ജിത്തുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രി മരിച്ചു.
ഇടപ്പാടിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. സംസ്കാരം ഇന്ന് രാവിലെ 11ന് പ്ലാശനാൽ സെന്റ് മേരീസ് പള്ളിയിൽ. മാതാവ്: ദീപ. സഹോദരൻ: ജിതിൻ.