ഫാ. ആര്‍മണ്ട് മാധവത്തിനെ അനുസ്മരിച്ചു
Sunday, December 1, 2024 1:42 AM IST
മരങ്ങാട്ടുപിള്ളി: ദാരിദ്ര്യം അക്ഷരാര്‍ഥത്തില്‍ സ്വജീവിതത്തില്‍ പാലിച്ച ഫാ. ആര്‍മണ്ടിന്റെ ജീവിതം ദൈവസന്നിധിയില്‍ പ്രീതികരമായതിന്റെ തെളിവാണ് ദൈവദാസപദവിയെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
ഫാ. ആര്‍മണ്ട് മാധവത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍. മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതം വഴി സ്വര്‍ഗ രാജ്യത്തിന്റെ അവകാശികളാകാന്‍ ഫാ. ആര്‍മണ്ട് ഏവരെയും പ്രചോദിപ്പിക്കുന്നുവെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
മണിയമ്പ്ര കുടുംബയോഗം രക്ഷാധികാരിയും സീറോ മലബാര്‍ സഭാമതബോധന കമ്മീഷന് സെക്രട്ടറിയുമായ റവ.ഡോ. തോമസ് മേല്‍വെട്ടം അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ പാവാനാത്മ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ റവ.ഡോ. തോമസ് കരിങ്ങടയില്‍, മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളി വികാരി ഫാ.ജോസഫ് ഞാറക്കാട്ടില്‍, ഡിഎസ്ടി സന്യാസിനീ സമൂഹം പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ആഗ്നറ്റ് കോരംകുഴയ്ക്കല്‍, അസീസി ആശ്രമം സുപ്പീരിയര്‍ ഫാ.മാര്ട്ടിന് മാന്നാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.