വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Monday, December 2, 2024 5:19 AM IST
കനത്തമഴയെത്തുടർന്ന് കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളിലെ അംഗൻവാടി, പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
രാത്രിയാത്രാ നിരോധനം
കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാലയാത്രയും കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ, ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ബുധനാഴ്ച വരെ നിരോധിച്ചു.
ജോലിയിൽ പ്രവേശിക്കണം
തിരുവനന്തപുരം: നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അവധിയെടുത്ത റവന്യു ജീവനക്കാർ അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കാൻ മന്ത്രി കെ. രാജൻ നിർദേശം നൽകി.