തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക പ​​​രി​​​സ്ഥി​​​തി കൗ​​​ണ്‍​സി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന 37-ാമ​​​ത് കേ​​​ര​​​ള സ​​​യ​​​ൻ​​​സ് കോ​​​ണ്‍​ഗ്ര​​​സ് ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴു​​​മു​​​ത​​​ൽ 10 വ​​​രെ തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കും.

സ​​​യ​​​ൻ​​​സ് കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​നം എ​​​ട്ടി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ തൃ​​​ശൂ​​​ർ കേ​​​ര​​​ള കാ​​​ർ​​​ഷി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ർ​​​വ​​​ഹി​​​ക്കും.

ഹ​​​രി​​​ത ഭാ​​​വി​​​യി​​​ലേ​​​ക്കു​​​ള്ള സാ​​​ങ്കേ​​​തി​​​ക പ​​​രി​​​വ​​​ർ​​​ത്ത​​​നം എ​​​ന്ന പ്ര​​​മേ​​​യം അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ സ​​​യ​​​ൻ​​​സ് കോ​​​ണ്‍​ഗ്ര​​​സ് ശാ​​​സ്ത്ര-​​​സാ​​​ങ്കേ​​​തി​​​ക രം​​​ഗ​​​ത്തെ അ​​​ത്യാ​​​ധു​​​നി​​​ക മു​​​ന്നേ​​​റ്റ​​​ങ്ങ​​​ളും ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്ന പ്ര​​​വ​​​ണ​​​ത​​​ക​​​ളും ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ പ്ര​​​മു​​​ഖ ശാ​​​സ്ത്ര​​​ജ്ഞ​​​ർ, ഗ​​​വേ​​​ഷ​​​ക​​​ർ, അ​​​ക്കാ​​​ദ​​​മി​​​ക് വി​​​ദ​​​ഗ്ധ​​​ർ, ശാ​​​സ്ത്ര പ്ര​​​തി​​​ഭ​​​ക​​​ൾ എ​​​ന്നി​​​വ​​​ർ സ​​​യ​​​ൻ​​​സ് കോ​​​ണ്‍​ഗ്ര​​​സി​​​ൽ എ​​​ത്തും.


ശാ​​​സ്ത്ര കോ​​​ണ്‍​ഗ്ര​​​സി​​​ൽ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് ഡി​​​സം​​​ബ​​​ർ 10 വ​​​രെ​​​യും സെ​​​സോ​​​ളി​​​ന് ജ​​​നു​​​വ​​​രി 15 വ​​​രെ​​​യും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ചെ​​​യ്യാ​​​ൻ ക​​​ഴി​​​യും.